Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

37 Aş-Şāffāt ٱلصَّافَّات

< Previous   182 Āyah   Those who set the Ranks      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

37:1 وَٱلصَّـٰٓفَّـٰتِ صَفًّا
37:1
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അണിയണിയായി നിരന്നുനില്‍ക്കുന്നവര്‍ സത്യം.

37:2 فَٱلزَّٰجِرَٰتِ زَجْرًا
37:2
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം.

37:3 فَٱلتَّـٰلِيَـٰتِ ذِكْرًا
37:3
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍ സത്യം.

37:4 إِنَّ إِلَـٰهَكُمْ لَوَٰحِدٌ
37:4
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്.

37:5 رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَـٰرِقِ
37:5
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍.

37:6 إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
37:6
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു.

37:7 وَحِفْظًا مِّن كُلِّ شَيْطَـٰنٍ مَّارِدٍ
37:7
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ധിക്കാരിയായ ഏതു ചെകുത്താനില്‍നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു.

37:8 لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
37:8
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തുകേള്‍ക്കാന്‍ ഈ ചെകുത്താന്മാര്‍ക്കാവില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും.

37:9 دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ
37:9
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ബഹിഷ്കൃതരായിക്കൊണ്ട്‌; അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്.

37:10 إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ
37:10
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നാല്‍, അവരിലാരെങ്കിലും അതില്‍നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്ജ്വാല അവനെ പിന്തുടരും.

37:11 فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ ۚ إِنَّا خَلَقْنَـٰهُم مِّن طِينٍ لَّازِبٍۭ
37:11
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്.

37:12 بَلْ عَجِبْتَ وَيَسْخَرُونَ
37:12
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു.

37:13 وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ
37:13
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല.

37:14 وَإِذَا رَأَوْا۟ ءَايَةً يَسْتَسْخِرُونَ
37:14
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചുതള്ളുന്നു.

37:15 وَقَالُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
37:15
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവര്‍ പറയുന്നു: "ഇതു പ്രകടമായ ജാലവിദ്യ തന്നെ.

37:16 أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ
37:16
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നാം മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?

37:17 أَوَءَابَآؤُنَا ٱلْأَوَّلُونَ
37:17
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ?"

37:18 قُلْ نَعَمْ وَأَنتُمْ دَٰخِرُونَ
37:18
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും.

37:19 فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ فَإِذَا هُمْ يَنظُرُونَ
37:19
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും.

37:20 وَقَالُوا۟ يَـٰوَيْلَنَا هَـٰذَا يَوْمُ ٱلدِّينِ
37:20
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവര്‍ പറയും: "അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ."

37:21 هَـٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
37:21
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതെ, നിങ്ങള്‍ തള്ളിപ്പറഞ്ഞ ആ വിധിത്തീര്‍പ്പിന്റെ ദിനം തന്നെയാണിത്.

37:22 ۞ ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ
37:22
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക; --

37:23 مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ
37:23
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അല്ലാഹുവെക്കൂടാതെ; എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും.

37:24 وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ
37:24
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരെയൊന്ന് നിര്‍ത്തൂ അവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.

37:25 مَا لَكُمْ لَا تَنَاصَرُونَ
37:25
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അല്ല; നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ."

37:26 بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
37:26
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നാല്‍ അവരിന്ന് കീഴൊതുങ്ങിയവരായിരിക്കും.

37:27 وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
37:27
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവര്‍ ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.

37:28 قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
37:28
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അനുയായികള്‍ പറയും: "നിങ്ങള്‍ നന്മ ചമഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ."

37:29 قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ
37:29
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നേതാക്കള്‍ മറുപടി പറയും: "നിങ്ങള്‍ സ്വയംതന്നെ സത്യവിശ്വാസികളായിരുന്നില്ല.

37:30 وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَـٰنٍۭ ۖ بَلْ كُنتُمْ قَوْمًا طَـٰغِينَ
37:30
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ലല്ലോ. എന്നല്ല; നിങ്ങള്‍ സ്വയംതന്നെ അതിക്രമികളായ ജനമായിരുന്നു.

37:31 فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ
37:31
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്.

37:32 فَأَغْوَيْنَـٰكُمْ إِنَّا كُنَّا غَـٰوِينَ
37:32
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു."

37:33 فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ
37:33
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും.

37:34 إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ
37:34
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെതന്നെയാണ് ചെയ്യുക.

37:35 إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَـٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ
37:35
Muhammad Karakunnu and Vanidas Elayavoor (Malayalam) :
“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു.

37:36 وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ
37:36
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?"

37:37 بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ
37:37
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്.

37:38 إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ
37:38
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ.

37:39 وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
37:39
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ.

37:40 إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
37:40
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ.

37:41 أُو۟لَـٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ
37:41
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവര്‍ക്കാണ് അറിയപ്പെട്ട വിഭവങ്ങളുള്ളത്.

37:42 فَوَٰكِهُ ۖ وَهُم مُّكْرَمُونَ
37:42
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പലതരം പഴങ്ങള്‍. അവരവിടെ ആദരണീയരുമായിരിക്കും.

37:43 فِى جَنَّـٰتِ ٱلنَّعِيمِ
37:43
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍.

37:44 عَلَىٰ سُرُرٍ مُّتَقَـٰبِلِينَ
37:44
Muhammad Karakunnu and Vanidas Elayavoor (Malayalam) :
മഞ്ചങ്ങളില്‍ അഭിമുഖമായി ഇരിക്കുന്നവരായിരിക്കും അവര്‍.

37:45 يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ
37:45
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സവിശേഷമായ ഉറവുവെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും.

37:46 بَيْضَآءَ لَذَّةٍ لِّلشَّـٰرِبِينَ
37:46
Muhammad Karakunnu and Vanidas Elayavoor (Malayalam) :
വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം.

37:47 لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
37:47
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അത് ദേഹത്തിനൊട്ടും ദോഷംവരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.

37:48 وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ عِينٌ
37:48
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും.

37:49 كَأَنَّهُنَّ بَيْضٌ مَّكْنُونٌ
37:49
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സൂക്ഷിക്കപ്പെട്ട മുട്ടകള്‍ പോലിരിക്കും അവര്‍.

37:50 فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
37:50
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവര്‍ പരസ്പരം അഭിമുഖീകരിച്ച് അന്യോന്യം അന്വേഷിച്ചുകൊണ്ടിരിക്കും.

37:51 قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ
37:51
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരിലൊരാള്‍ പറയും: "തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.

37:52 يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ
37:52
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അവന്‍ ചോദിക്കാറുണ്ടായിരുന്നു: “നീ പരലോകത്തെ ശരിവെക്കുന്നവനാണോ?

37:53 أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَدِينُونَ
37:53
Muhammad Karakunnu and Vanidas Elayavoor (Malayalam) :
“നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും?"

37:54 قَالَ هَلْ أَنتُم مُّطَّلِعُونَ
37:54
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തുടര്‍ന്ന് അയാള്‍ പറയും: "നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ?"

37:55 فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ
37:55
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്റെ നടുവിലവനെ കാണും.

37:56 قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ
37:56
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹമവനോട് പറയും: "അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ.

37:57 وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ
37:57
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു.

37:58 أَفَمَا نَحْنُ بِمَيِّتِينَ
37:58
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"ഇനി നമുക്ക് മരണമില്ലല്ലോ.

37:59 إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ
37:59
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല."

37:60 إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ
37:60
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം.

37:61 لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَـٰمِلُونَ
37:61
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്.

37:62 أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ
37:62
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം?

37:63 إِنَّا جَعَلْنَـٰهَا فِتْنَةً لِّلظَّـٰلِمِينَ
37:63
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തീര്‍ച്ചയായും നാമതിനെ അക്രമികള്‍ക്കൊരു പരീക്ഷണമാക്കിയിരിക്കുന്നു.

37:64 إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ
37:64
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നരകത്തിന്റെ അടിത്തട്ടില്‍നിന്ന് മുളച്ചുപൊങ്ങുന്ന മരമാണത്.

37:65 طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَـٰطِينِ
37:65
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകള്‍ പോലിരിക്കും.

37:66 فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ
37:66
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നരകവാസികള്‍ അത് തിന്നും. അങ്ങനെ അതുകൊണ്ട് അവര്‍ വയറ് നിറക്കും.

37:67 ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ
37:67
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക.

37:68 ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ
37:68
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നെ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തീയിലേക്കുതന്നെ.

37:69 إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ
37:69
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്.

37:70 فَهُمْ عَلَىٰٓ ءَاثَـٰرِهِمْ يُهْرَعُونَ
37:70
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നിട്ടും അവര്‍ ആ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ തന്നെ താല്‍പര്യത്തോടെ പിന്തുടര്‍ന്നു.

37:71 وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ
37:71
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു.

37:72 وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ
37:72
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു.

37:73 فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ
37:73
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.

37:74 إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
37:74
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ.

37:75 وَلَقَدْ نَادَىٰنَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ
37:75
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നൂഹ് നമ്മോട് പ്രാര്‍ഥിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍.

37:76 وَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ
37:76
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു.

37:77 وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ
37:77
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹത്തിന്റെ സന്തതികളെ നാം ഭൂമിയില്‍ ബാക്കിയാക്കി.

37:78 وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ
37:78
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.

37:79 سَلَـٰمٌ عَلَىٰ نُوحٍ فِى ٱلْعَـٰلَمِينَ
37:79
Muhammad Karakunnu and Vanidas Elayavoor (Malayalam) :
മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം.

37:80 إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
37:80
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തീര്‍ച്ചയായും അവ്വിധമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക.

37:81 إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ
37:81
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്.

37:82 ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ
37:82
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു.

37:83 ۞ وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ
37:83
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം.

37:84 إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ
37:84
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം:

37:85 إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ
37:85
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?

37:86 أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ
37:86
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അല്ലാഹുവെക്കൂടാതെ വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?

37:87 فَمَا ظَنُّكُم بِرَبِّ ٱلْعَـٰلَمِينَ
37:87
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?"

37:88 فَنَظَرَ نَظْرَةً فِى ٱلنُّجُومِ
37:88
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി.

37:89 فَقَالَ إِنِّى سَقِيمٌ
37:89
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നിട്ടിങ്ങനെ പറഞ്ഞു: "എനിക്കു സുഖമില്ല."

37:90 فَتَوَلَّوْا۟ عَنْهُ مُدْبِرِينَ
37:90
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി.

37:91 فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ
37:91
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തിന്നുന്നില്ലേ?

37:92 مَا لَكُمْ لَا تَنطِقُونَ
37:92
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ!?"

37:93 فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ
37:93
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി.

37:94 فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ
37:94
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു.

37:95 قَالَ أَتَعْبُدُونَ مَا تَنْحِتُونَ
37:95
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്?

37:96 وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
37:96
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്."

37:97 قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًا فَأَلْقُوهُ فِى ٱلْجَحِيمِ
37:97
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവര്‍ പരസ്പരം പറഞ്ഞു: "ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക."

37:98 فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ
37:98
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി.

37:99 وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ
37:99
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇബ്റാഹീം പറഞ്ഞു: "ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.

37:100 رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ
37:100
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ."

37:101 فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍ
37:101
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു.

37:102 فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ
37:102
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന്‍ പറഞ്ഞു: "എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം."

37:103 فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ
37:103
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി.

37:104 وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ
37:104
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: "ഇബ്റാഹീമേ,

37:105 قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
37:105
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു." അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

37:106 إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ
37:106
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു.

37:107 وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍ
37:107
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി.

37:108 وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ
37:108
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു.

37:109 سَلَـٰمٌ عَلَىٰٓ إِبْرَٰهِيمَ
37:109
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇബ്റാഹീമിനു സമാധാനം.

37:110 كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
37:110
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

37:111 إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ
37:111
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു.

37:112 وَبَشَّرْنَـٰهُ بِإِسْحَـٰقَ نَبِيًّا مِّنَ ٱلصَّـٰلِحِينَ
37:112
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു.

37:113 وَبَـٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَـٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ
37:113
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അതിക്രമം ചെയ്യുന്നവരുമുണ്ട്.

37:114 وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَـٰرُونَ
37:114
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു.

37:115 وَنَجَّيْنَـٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ
37:115
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി.

37:116 وَنَصَرْنَـٰهُمْ فَكَانُوا۟ هُمُ ٱلْغَـٰلِبِينَ
37:116
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു.

37:117 وَءَاتَيْنَـٰهُمَا ٱلْكِتَـٰبَ ٱلْمُسْتَبِينَ
37:117
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി.

37:118 وَهَدَيْنَـٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
37:118
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.

37:119 وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ
37:119
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.

37:120 سَلَـٰمٌ عَلَىٰ مُوسَىٰ وَهَـٰرُونَ
37:120
Muhammad Karakunnu and Vanidas Elayavoor (Malayalam) :
മൂസായ്ക്കും ഹാറൂന്നും സമാധാനം!

37:121 إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
37:121
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

37:122 إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ
37:122
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍ പെട്ടവരായിരുന്നു.

37:123 وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ
37:123
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സംശയമില്ല; ഇല്‍യാസും ദൈവദൂതന്മാരിലൊരാളാണ്.

37:124 إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ
37:124
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ?

37:125 أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَـٰلِقِينَ
37:125
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടികര്‍ത്താവിനെ ഉപേക്ഷിക്കുകയും?

37:126 ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ
37:126
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ?"

37:127 فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
37:127
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും; തീര്‍ച്ച.

37:128 إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
37:128
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.

37:129 وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ
37:129
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി.

37:130 سَلَـٰمٌ عَلَىٰٓ إِلْ يَاسِينَ
37:130
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇല്‍യാസിന് സമാധാനം.

37:131 إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
37:131
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

37:132 إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ
37:132
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു.

37:133 وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ
37:133
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ലൂത്വും ദൈവദൂതരിലൊരുവന്‍തന്നെ!

37:134 إِذْ نَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ
37:134
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുഴുവന്‍ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി.

37:135 إِلَّا عَجُوزًا فِى ٱلْغَـٰبِرِينَ
37:135
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിറകില്‍ മാറിനിന്ന ഒരു കിഴവിയെ ഒഴികെ.

37:136 ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ
37:136
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നെ മറ്റുള്ളവരെയെല്ലാം നാം നശിപ്പിച്ചു.

37:137 وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ
37:137
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തീര്‍ച്ചയായും നിങ്ങള്‍ പ്രഭാതവേളയില്‍ അവരുടെ അരികിലൂടെ കടന്നുപോകുന്നു;

37:138 وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ
37:138
Muhammad Karakunnu and Vanidas Elayavoor (Malayalam) :
വൈകുന്നേരവും. എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ?

37:139 وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ
37:139
Muhammad Karakunnu and Vanidas Elayavoor (Malayalam) :
സംശയമില്ല; യൂനുസും ദൈവദൂതന്മാരിലൊരുവന്‍ തന്നെ.

37:140 إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ
37:140
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഭാരംനിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചുകയറിയതോര്‍ക്കുക.

37:141 فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ
37:141
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി.

37:142 فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ
37:142
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു.

37:143 فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ
37:143
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍;

37:144 لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ
37:144
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു.

37:145 ۞ فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ
37:145
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു.

37:146 وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ
37:146
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു.

37:147 وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ
37:147
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു.

37:148 فَـَٔامَنُوا۟ فَمَتَّعْنَـٰهُمْ إِلَىٰ حِينٍ
37:148
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി.

37:149 فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ
37:149
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: "നിന്റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്."

37:150 أَمْ خَلَقْنَا ٱلْمَلَـٰٓئِكَةَ إِنَـٰثًا وَهُمْ شَـٰهِدُونَ
37:150
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?"

37:151 أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ
37:151
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ പെട്ടതാണ്;

37:152 وَلَدَ ٱللَّهُ وَإِنَّهُمْ لَكَـٰذِبُونَ
37:152
Muhammad Karakunnu and Vanidas Elayavoor (Malayalam) :
“അല്ലാഹു മക്കളെ ജനിപ്പിച്ചു”വെന്നത്. സംശയമില്ല; അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്.

37:153 أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ
37:153
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അല്ലാഹു തനിക്കായി ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തെന്നോ?

37:154 مَا لَكُمْ كَيْفَ تَحْكُمُونَ
37:154
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നത്?

37:155 أَفَلَا تَذَكَّرُونَ
37:155
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ?

37:156 أَمْ لَكُمْ سُلْطَـٰنٌ مُّبِينٌ
37:156
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതല്ലെങ്കില്‍ നിങ്ങളുടെ വശം വ്യക്തമായ വല്ല പ്രമാണവുമുണ്ടോ?

37:157 فَأْتُوا۟ بِكِتَـٰبِكُمْ إِن كُنتُمْ صَـٰدِقِينَ
37:157
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആ രേഖയിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!

37:158 وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ
37:158
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്.

37:159 سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ
37:159
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.

37:160 إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
37:160
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല.

37:161 فَإِنَّكُمْ وَمَا تَعْبُدُونَ
37:161
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും,

37:162 مَآ أَنتُمْ عَلَيْهِ بِفَـٰتِنِينَ
37:162
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല;

37:163 إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ
37:163
Muhammad Karakunnu and Vanidas Elayavoor (Malayalam) :
കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ.

37:164 وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعْلُومٌ
37:164
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല.

37:165 وَإِنَّا لَنَحْنُ ٱلصَّآفُّونَ
37:165
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്.

37:166 وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ
37:166
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്."

37:167 وَإِن كَانُوا۟ لَيَقُولُونَ
37:167
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു:

37:168 لَوْ أَنَّ عِندَنَا ذِكْرًا مِّنَ ٱلْأَوَّلِينَ
37:168
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍;

37:169 لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
37:169
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു."

37:170 فَكَفَرُوا۟ بِهِۦ ۖ فَسَوْفَ يَعْلَمُونَ
37:170
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും!

37:171 وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ
37:171
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ദൂതന്മാരായി അയച്ച നമ്മുടെ ദാസന്മാരുടെ കാര്യത്തില്‍ നമ്മുടെ കല്‍പന നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്:

37:172 إِنَّهُمْ لَهُمُ ٱلْمَنصُورُونَ
37:172
Muhammad Karakunnu and Vanidas Elayavoor (Malayalam) :
"ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കു"മെന്ന്.

37:173 وَإِنَّ جُندَنَا لَهُمُ ٱلْغَـٰلِبُونَ
37:173
Muhammad Karakunnu and Vanidas Elayavoor (Malayalam) :
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍.

37:174 فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
37:174
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതിനാല്‍ ഒരവധിവരെ നീ അവരില്‍ നിന്ന് മാറിനില്‍ക്കുക.

37:175 وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ
37:175
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.

37:176 أَفَبِعَذَابِنَا يَسْتَعْجِلُونَ
37:176
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ ഇവരിങ്ങനെ തിടുക്കം കൂട്ടുന്നത്?

37:177 فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ
37:177
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്നാല്‍ ആ ശിക്ഷ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും.

37:178 وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
37:178
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതിനാല്‍ ഒരവധിവരെ അവരില്‍നിന്ന് മാറിനില്‍ക്കുക.

37:179 وَأَبْصِرْ فَسَوْفَ يُبْصِرُونَ
37:179
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.

37:180 سُبْحَـٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ
37:180
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്.

37:181 وَسَلَـٰمٌ عَلَى ٱلْمُرْسَلِينَ
37:181
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ദൈവദൂതന്മാര്‍ക്ക് സമാധാനം!

37:182 وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
37:182
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പ്രപഞ്ചനാഥനായ അല്ലാഹുവിന് സ്തുതി.