Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

90 Al-Balad ٱلْبَلَد

< Previous   20 Āyah   The City      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

90:1 لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ
90:1 അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:2 وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ
90:2 നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:3 وَوَالِدٍ وَمَا وَلَدَ
90:3 ജനയിതാവും അവന്‍ ജന്മമേകിയതും സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:4 لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ
90:4 നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ളേശമനുഭവിക്കുന്നവനായാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:5 أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
90:5 തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:6 يَقُولُ أَهْلَكْتُ مَالًا لُّبَدًا
90:6 അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:7 أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
90:7 അവന്‍ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:8 أَلَمْ نَجْعَل لَّهُۥ عَيْنَيْنِ
90:8 അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ?; - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:9 وَلِسَانًا وَشَفَتَيْنِ
90:9 നാവും ചുണ്ടിണകളും? - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:10 وَهَدَيْنَـٰهُ ٱلنَّجْدَيْنِ
90:10 തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:11 فَلَا ٱقْتَحَمَ ٱلْعَقَبَةَ
90:11 എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:12 وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ
90:12 മലമ്പാത എന്തെന്ന് നിനക്കെന്തറിയാം? - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:13 فَكُّ رَقَبَةٍ
90:13 അത് അടിമയുടെ മോചനമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:14 أَوْ إِطْعَـٰمٌ فِى يَوْمٍ ذِى مَسْغَبَةٍ
90:14 അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:15 يَتِيمًا ذَا مَقْرَبَةٍ
90:15 അടുത്ത ബന്ധുവായ അനാഥയ്ക്ക്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:16 أَوْ مِسْكِينًا ذَا مَتْرَبَةٍ
90:16 അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:17 ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
90:17 പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:18 أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ
90:18 അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:19 وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ
90:19 നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

90:20 عَلَيْهِمْ نَارٌ مُّؤْصَدَةٌۢ
90:20 അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)