Selected
Original Text
Cheriyamundam Hameed and Kunhi Parappoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
70:1
سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ
70:1
സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:2
لِّلْكَـٰفِرِينَ لَيْسَ لَهُۥ دَافِعٌ
70:2
സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:3
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ
70:3
കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ). - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:4
تَعْرُجُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ
70:4
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:5
فَٱصْبِرْ صَبْرًا جَمِيلًا
70:5
എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:6
إِنَّهُمْ يَرَوْنَهُۥ بَعِيدًا
70:6
തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:7
وَنَرَىٰهُ قَرِيبًا
70:7
നാം അതിനെ അടുത്തതായും കാണുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:8
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ
70:8
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം! - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:9
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ
70:9
പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:10
وَلَا يَسْـَٔلُ حَمِيمٌ حَمِيمًا
70:10
ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:11
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ
70:11
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:12
وَصَـٰحِبَتِهِۦ وَأَخِيهِ
70:12
തന്‍റെ ഭാര്യയെയും സഹോദരനെയും - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:13
وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ
70:13
തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:14
وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ
70:14
ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന് - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:15
كَلَّآ ۖ إِنَّهَا لَظَىٰ
70:15
സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:16
نَزَّاعَةً لِّلشَّوَىٰ
70:16
തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:17
تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ
70:17
പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:18
وَجَمَعَ فَأَوْعَىٰٓ
70:18
ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:19
۞ إِنَّ ٱلْإِنسَـٰنَ خُلِقَ هَلُوعًا
70:19
തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:20
إِذَا مَسَّهُ ٱلشَّرُّ جَزُوعًا
70:20
അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും, - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:21
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا
70:21
നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:22
إِلَّا ٱلْمُصَلِّينَ
70:22
നമസ്കരിക്കുന്നവരൊഴികെ - - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:23
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ
70:23
അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍ - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:24
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ
70:24
തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും, - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:25
لِّلسَّآئِلِ وَٱلْمَحْرُومِ
70:25
ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:26
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ
70:26
പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും, - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:27
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
70:27
തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:28
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ
70:28
തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:29
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ
70:29
തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ) - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:30
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
70:30
തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:31
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ
70:31
എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:32
وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ
70:32
തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:33
وَٱلَّذِينَ هُم بِشَهَـٰدَٰتِهِمْ قَآئِمُونَ
70:33
തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും, - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:34
وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
70:34
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:35
أُو۟لَـٰٓئِكَ فِى جَنَّـٰتٍ مُّكْرَمُونَ
70:35
അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:36
فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ
70:36
അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വന്നിട്ട് - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:37
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ
70:37
വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:38
أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ
70:38
സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ? - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:39
كَلَّآ ۖ إِنَّا خَلَقْنَـٰهُم مِّمَّا يَعْلَمُونَ
70:39
അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത് - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:40
فَلَآ أُقْسِمُ بِرَبِّ ٱلْمَشَـٰرِقِ وَٱلْمَغَـٰرِبِ إِنَّا لَقَـٰدِرُونَ
70:40
എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:41
عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
70:41
അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:42
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ
70:42
ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:43
يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ
70:43
അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം. - Cheriyamundam Hameed and Kunhi Parappoor (Malayalam)
70:44
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ
70:44
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം. - Cheriyamundam Hameed and Kunhi Parappoor (Malayalam)