Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

83 Al-Muţaffifīn ٱلْمُطَفِّفِين

< Previous   36 Āyah   The Defrauding      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

83:1 وَيْلٌ لِّلْمُطَفِّفِينَ
83:1 കള്ളത്താപ്പുകാര്‍ക്ക് നാശം! - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:2 ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ
83:2 അവര്‍ ജനങ്ങളില്‍നിന്ന് അളന്നെടുക്കുമ്പോള്‍ തികവു വരുത്തും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:3 وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
83:3 ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:4 أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ
83:4 അവരോര്‍ക്കുന്നില്ലേ; തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:5 لِيَوْمٍ عَظِيمٍ
83:5 ഭീകരമായ ഒരു ദിനത്തില്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:6 يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ
83:6 പ്രപഞ്ചനാഥങ്കല്‍ ജനം വന്നു നില്‍ക്കുന്ന ദിനം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:7 كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍ
83:7 സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:8 وَمَآ أَدْرَىٰكَ مَا سِجِّينٌ
83:8 സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം? - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:9 كِتَـٰبٌ مَّرْقُومٌ
83:9 അതൊരു ലിഖിത രേഖയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:10 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
83:10 അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:11 ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ
83:11 അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:12 وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ
83:12 അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:13 إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ
83:13 നമ്മുടെ സന്ദേശം ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും: “ഇത് പൂര്‍വികരുടെ പൊട്ടക്കഥകളാണ്.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:14 كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ
83:14 അല്ല. അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:15 كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
83:15 നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:16 ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ
83:16 പിന്നെയവര്‍ കത്തിക്കാളുന്ന നരകത്തീയില്‍ കടന്നെരിയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:17 ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
83:17 പിന്നീട് അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചുകൊണ്ടിരുന്ന ശിക്ഷയാണിത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:18 كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ
83:18 സംശയമില്ല; സുകര്‍മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:19 وَمَآ أَدْرَىٰكَ مَا عِلِّيُّونَ
83:19 ഇല്ലിയ്യീനെ സംബന്ധിച്ച് നിനക്കെന്തറിയാം? - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:20 كِتَـٰبٌ مَّرْقُومٌ
83:20 അതൊരു ലിഖിത രേഖയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:21 يَشْهَدُهُ ٱلْمُقَرَّبُونَ
83:21 ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:22 إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
83:22 സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളിലായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:23 عَلَى ٱلْأَرَآئِكِ يَنظُرُونَ
83:23 ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:24 تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ
83:24 അവരുടെ മുഖങ്ങളില്‍ ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കണ്ടറിയാം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:25 يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
83:25 അടച്ചു മുദ്രവെച്ച പാത്രങ്ങളിലെ പവിത്ര മദ്യം അവര്‍ കുടിപ്പിക്കപ്പെടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:26 خِتَـٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ
83:26 അതിന്റെ മുദ്ര കസ്തൂരികൊണ്ടായിരിക്കും. മത്സരിക്കുന്നവര്‍ അതിനായി മത്സരിക്കട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:27 وَمِزَاجُهُۥ مِن تَسْنِيمٍ
83:27 ആ പാനീയത്തിന്റെ ചേരുവ തസ്നീം ആയിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:28 عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ
83:28 അതോ, ദിവ്യസാന്നിധ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവയാണത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:29 إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ
83:29 കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:30 وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ
83:30 അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:31 وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ
83:31 അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് രസിച്ചുല്ലസിച്ചാണ് തിരിച്ചു ചെന്നിരുന്നത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:32 وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ
83:32 അവര്‍ സത്യവിശ്വാസികളെ കണ്ടാല്‍ പരസ്പരം പറയുമായിരുന്നു: "ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ; തീര്‍ച്ച.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:33 وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ
83:33 സത്യവിശ്വാസികളുടെ മേല്‍നോട്ടക്കാരായി ഇവരെയാരും ചുമതലപ്പെടുത്തിയിട്ടില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:34 فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ
83:34 എന്നാലന്ന് ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:35 عَلَى ٱلْأَرَآئِكِ يَنظُرُونَ
83:35 അവര്‍ ചാരുമഞ്ചങ്ങളിലിരുന്ന് ഇവരെ നോക്കിക്കൊണ്ടിരിക്കും; - Muhammad Karakunnu and Vanidas Elayavoor (Malayalam)

83:36 هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ
83:36 സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലം കിട്ടിക്കഴിഞ്ഞോ എന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)