Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
79:1
وَٱلنَّـٰزِعَـٰتِ غَرْقًا
79:1
മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:2
وَٱلنَّـٰشِطَـٰتِ نَشْطًا
79:2
സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:3
وَٱلسَّـٰبِحَـٰتِ سَبْحًا
79:3
ശക്തിയായി നീന്തുന്നവ സത്യം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:4
فَٱلسَّـٰبِقَـٰتِ سَبْقًا
79:4
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:5
فَٱلْمُدَبِّرَٰتِ أَمْرًا
79:5
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം! - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:6
يَوْمَ تَرْجُفُ ٱلرَّاجِفَةُ
79:6
ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം; - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:7
تَتْبَعُهَا ٱلرَّادِفَةُ
79:7
അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:8
قُلُوبٌ يَوْمَئِذٍ وَاجِفَةٌ
79:8
അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:9
أَبْصَـٰرُهَا خَـٰشِعَةٌ
79:9
അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:10
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ
79:10
അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:11
أَءِذَا كُنَّا عِظَـٰمًا نَّخِرَةً
79:11
"നാം നുരുമ്പിയ എല്ലുകളായ ശേഷവും?” - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:12
قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ
79:12
അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.” - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:13
فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ
79:13
എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:14
فَإِذَا هُم بِٱلسَّاهِرَةِ
79:14
അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:15
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
79:15
മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:16
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى
79:16
വിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് തന്റെ നാഥന്‍ അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്‍ക്കുക: - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:17
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
79:17
"നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:18
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
79:18
"എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:19
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
79:19
“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?” - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:20
فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ
79:20
മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:21
فَكَذَّبَ وَعَصَىٰ
79:21
അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:22
ثُمَّ أَدْبَرَ يَسْعَىٰ
79:22
പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:23
فَحَشَرَ فَنَادَىٰ
79:23
അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു: - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:24
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
79:24
അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:25
فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ
79:25
അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:26
إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ
79:26
നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:27
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا
79:27
നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:28
رَفَعَ سَمْكَهَا فَسَوَّىٰهَا
79:28
അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:29
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا
79:29
അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:30
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ
79:30
അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:31
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا
79:31
ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:32
وَٱلْجِبَالَ أَرْسَىٰهَا
79:32
മലകളെ ഉറപ്പിച്ചു നിര്‍ത്തി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:33
مَتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ
79:33
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:34
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ
79:34
എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍! - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:35
يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ
79:35
മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം! - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:36
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ
79:36
കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:37
فَأَمَّا مَن طَغَىٰ
79:37
അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും, - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:38
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا
79:38
ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ, - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:39
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ
79:39
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:40
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ
79:40
എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ, - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:41
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
79:41
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:42
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا
79:42
ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:43
فِيمَ أَنتَ مِن ذِكْرَىٰهَآ
79:43
നീ അതേക്കുറിച്ച് എന്തുപറയാനാണ്? - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:44
إِلَىٰ رَبِّكَ مُنتَهَىٰهَآ
79:44
അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:45
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا
79:45
നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം! - Muhammad Karakunnu and Vanidas Elayavoor (Malayalam)
79:46
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
79:46
അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും. - Muhammad Karakunnu and Vanidas Elayavoor (Malayalam)