Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
85:1
وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ
85:1
നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:2
وَٱلْيَوْمِ ٱلْمَوْعُودِ
85:2
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:3
وَشَاهِدٍ وَمَشْهُودٍ
85:3
സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:4
قُتِلَ أَصْحَـٰبُ ٱلْأُخْدُودِ
85:4
കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:5
ٱلنَّارِ ذَاتِ ٱلْوَقُودِ
85:5
വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:6
إِذْ هُمْ عَلَيْهَا قُعُودٌ
85:6
അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:7
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ
85:7
സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:8
وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ
85:8
അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:9
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ
85:9
അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:10
إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ
85:10
സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:11
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ
85:11
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം! - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:12
إِنَّ بَطْشَ رَبِّكَ لَشَدِيدٌ
85:12
തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:13
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ
85:13
സൃഷ്ടികര്‍മം ആരംഭിച്ചതും ആവര്‍ത്തിക്കുന്നതും അവനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:14
وَهُوَ ٱلْغَفُورُ ٱلْوَدُودُ
85:14
അവന്‍ ഏറെ പൊറുക്കുന്നവനാണ്. സ്നേഹിക്കുന്നവനും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:15
ذُو ٱلْعَرْشِ ٱلْمَجِيدُ
85:15
സിംഹാസനത്തിനുടമയും മഹാനും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:16
فَعَّالٌ لِّمَا يُرِيدُ
85:16
താന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവനും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:17
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ
85:17
ആ സൈന്യത്തിന്റെ കഥ നിനക്കറിയാമോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:18
فِرْعَوْنَ وَثَمُودَ
85:18
ഫറോവയുടെയും ഥമൂദിന്റെയും കഥ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:19
بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ
85:19
എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:20
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ
85:20
അല്ലാഹു അവരെ പിറകിലൂടെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:21
بَلْ هُوَ قُرْءَانٌ مَّجِيدٌ
85:21
എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
85:22
فِى لَوْحٍ مَّحْفُوظٍۭ
85:22
സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതുള്ളത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)