Selected
                        Original Text
                        
                    
                
                    
                        Muhammad Karakunnu and Vanidas Elayavoor
                        
                        
                        
                    
                
                Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
                    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
                
                
                    In the name of Allah, Most Gracious, Most Merciful.
                
            
                    54:1
                    ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ
                
                
                
                
                
                    54:1
                    അന്ത്യനാള്‍ ആസന്നമായി. ചന്ദ്രന്‍ പിളര്‍ന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:2
                    وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ
                
                
                
                
                
                    54:2
                    എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലും അവരതിനെ അവഗണിക്കുന്നു. തുടര്‍ന്നു പോരുന്ന മായാജാലമെന്ന് പറയുകയും ചെയ്യുന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:3
                    وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ
                
                
                
                
                
                    54:3
                    അവരതിനെ തള്ളിപ്പറഞ്ഞു. സ്വേഛകളെ പിന്‍പറ്റി. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു പര്യവസാനത്തിലെത്തുക തന്നെ ചെയ്യും.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:4
                    وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ
                
                
                
                
                
                    54:4
                    തീര്‍ച്ചയായും അവര്‍ക്കു നേരത്തെ ചില വിവരങ്ങള്‍ വന്നെത്തിയിട്ടുണ്ട്. ദുര്‍മാര്‍ഗത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന താക്കീതുകള്‍ അതിലുണ്ട്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:5
                    حِكْمَةٌۢ بَـٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ
                
                
                
                
                
                    54:5
                    തികവാര്‍ന്ന തത്വങ്ങളും. എന്നിട്ടും താക്കീതുകള്‍ അവര്‍ക്കുപകരിക്കുന്നില്ല.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:6
                    فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ
                
                
                
                
                
                    54:6
                    അതിനാല്‍ അവരെ വിട്ടകലുക. അതിഭീകരമായ ഒരു കാര്യത്തിലേക്ക് അവരെ വിളിക്കുന്ന ദിനം.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:7
                    خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ
                
                
                
                
                
                    54:7
                    പേടിച്ചരണ്ട കണ്ണുകളോടെ അവര്‍ തങ്ങളുടെ ഖബറുകളില്‍നിന്ന് പുറത്തുവരും. പരന്നു പറക്കുന്ന വെട്ടുകിളികളെപ്പോലെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:8
                    مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌ
                
                
                
                
                
                    54:8
                    വിളിയാളന്റെ അടുത്തേക്ക് അവര്‍ പാഞ്ഞെത്തും. അന്ന് സത്യനിഷേധികള്‍ വിലപിക്കും: “ഇതൊരു ദുര്‍ദിനം തന്നെ.”  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:9
                    ۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ
                
                
                
                
                
                    54:9
                    ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:10
                    فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ
                
                
                
                
                
                    54:10
                    അപ്പോഴദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ചു: "ഞാന്‍ തോറ്റിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.”  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:11
                    فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ
                
                
                
                
                
                    54:11
                    അങ്ങനെ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം വാനകവാടങ്ങള്‍ തുറന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:12
                    وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ
                
                
                
                
                
                    54:12
                    ഭൂമിയെ പിളര്‍ത്തി അരുവികള്‍ പൊട്ടിയൊഴുക്കി. അങ്ങനെ, നിശ്ചയിക്കപ്പെട്ട കാര്യം നടക്കാനായി ഈ വെള്ളമൊക്കെയും സംഗമിച്ചു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:13
                    وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ
                
                
                
                
                
                    54:13
                    നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:14
                    تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ
                
                
                
                
                
                    54:14
                    അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:15
                    وَلَقَد تَّرَكْنَـٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ
                
                
                
                
                
                    54:15
                    ഉറപ്പായും നാമതിനെ ഒരു തെളിവായി ബാക്കി വെച്ചിട്ടുണ്ട്. അതിനാല്‍ ചിന്തിച്ച് പാഠമുള്‍ക്കൊള്ളുന്ന ആരെങ്കിലുമുണ്ടോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:16
                    فَكَيْفَ كَانَ عَذَابِى وَنُذُرِ
                
                
                
                
                
                    54:16
                    അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്ന് അറിയുക.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:17
                    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
                
                
                
                
                
                    54:17
                    ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:18
                    كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ
                
                
                
                
                
                    54:18
                    ആദ് സമുദായം സത്യത്തെ നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:19
                    إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ
                
                
                
                
                
                    54:19
                    അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ നാളില്‍.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:20
                    تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
                
                
                
                
                
                    54:20
                    അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടിപോലെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:21
                    فَكَيْفَ كَانَ عَذَابِى وَنُذُرِ
                
                
                
                
                
                    54:21
                    അപ്പോള്‍: എന്റെ ശിക്ഷയും താക്കീതും എമ്മട്ടിലായിരുന്നുവെന്നറിയുക.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:22
                    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
                
                
                
                
                
                    54:22
                    ചിന്തിച്ചു മനസ്സിലാക്കാനായി ഈ ഖുര്‍ആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:23
                    كَذَّبَتْ ثَمُودُ بِٱلنُّذُرِ
                
                
                
                
                
                    54:23
                    സമൂദ് സമുദായം മുന്നറിയിപ്പുകളെ കള്ളമാക്കി തള്ളി.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:24
                    فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَـٰلٍ وَسُعُرٍ
                
                
                
                
                
                    54:24
                    അങ്ങനെ അവര്‍ ചോദിച്ചു: "നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ? എങ്കില്‍ നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:25
                    أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ
                
                
                
                
                
                    54:25
                    "നമുക്കിടയില്‍നിന്ന് ഇവന് മാത്രം ഉദ്ബോധനം നല്‍കപ്പെട്ടുവെന്നോ? ഇല്ല; ഇവന്‍ അഹങ്കാരിയായ പെരുങ്കള്ളനാണ്.”  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:26
                    سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ
                
                
                
                
                
                    54:26
                    എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:27
                    إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ
                
                
                
                
                
                    54:27
                    അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒരൊട്ടകത്തെ അയക്കുകയാണ്. അതിനാല്‍ നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമയവലംബിക്കുക.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:28
                    وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ
                
                
                
                
                
                    54:28
                    അവരെ അറിയിക്കുക: കുടിവെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ചേ വെള്ളത്തിന് വരാവൂ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:29
                    فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ
                
                
                
                
                
                    54:29
                    അവസാനം അവര്‍ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു- അവന്‍ അക്കാര്യം ഏറ്റെടുത്തു. അങ്ങനെ അവന്‍ ഒട്ടകത്തെ കശാപ്പു ചെയ്തു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:30
                    فَكَيْفَ كَانَ عَذَابِى وَنُذُرِ
                
                
                
                
                
                    54:30
                    അപ്പോള്‍ നമ്മുടെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:31
                    إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ
                
                
                
                
                
                    54:31
                    നാം അവരുടെമേല്‍ ഒരു ഘോരഗര്‍ജനമയച്ചു. അപ്പോഴവര്‍ കാലിത്തൊഴുത്തിലെ കച്ചിത്തുരുമ്പുകള്‍ പോലെയായി.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:32
                    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
                
                
                
                
                
                    54:32
                    ചിന്തിച്ചറിയാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:33
                    كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ
                
                
                
                
                
                    54:33
                    ലൂത്വിന്റെ ജനത താക്കീതുകള്‍ തള്ളിക്കളഞ്ഞു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:34
                    إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَـٰهُم بِسَحَرٍ
                
                
                
                
                
                    54:34
                    നാം അവരുടെ നേരെ ചരല്‍ക്കാറ്റയച്ചു. ലൂത്വിന്റെ കുടുംബമേ അതില്‍ നിന്നൊഴിവായുള്ളൂ. രാവിന്റെ ഒടുവുവേളയില്‍ നാമവരെ രക്ഷപ്പെടുത്തി.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:35
                    نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ
                
                
                
                
                
                    54:35
                    നമ്മില്‍ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലമേകുന്നത്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:36
                    وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ
                
                
                
                
                
                    54:36
                    നമ്മുടെ ശിക്ഷയെ സംബന്ധിച്ച് ലൂത്വ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയായിരുന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:37
                    وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ
                
                
                
                
                
                    54:37
                    അവര്‍ അദ്ദേഹത്തോട് തന്റെ അതിഥികളെ അവരുടെ ഇഛാപൂരണത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുമായിച്ചു. എന്റെ ശിക്ഷയും താക്കീതും ആസ്വദിച്ചുകൊള്ളുക.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:38
                    وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ
                
                
                
                
                
                    54:38
                    അതിരാവിലെത്തന്നെ സ്ഥായിയായ ശിക്ഷ അവരെ പിടികൂടിക്കഴിഞ്ഞിരുന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:39
                    فَذُوقُوا۟ عَذَابِى وَنُذُرِ
                
                
                
                
                
                    54:39
                    എന്റെ ശിക്ഷയും താക്കീതുകളും നിങ്ങളനുഭവിച്ചാസ്വദിച്ചുകൊള്ളുക.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:40
                    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
                
                
                
                
                
                    54:40
                    ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചറിയുന്നവരായി ആരെങ്കിലുമുണ്ടോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:41
                    وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ
                
                
                
                
                
                    54:41
                    ഫറവോന്റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വന്നെത്തിയിരുന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:42
                    كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ
                
                
                
                
                
                    54:42
                    അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ പിടികൂടി. പ്രതാപിയും പ്രബലനുമായ ഒരുത്തന്റെ പിടികൂടല്‍പോലെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:43
                    أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ
                
                
                
                
                
                    54:43
                    നിങ്ങളുടെ ഈ നിഷേധികള്‍ അവരെക്കാള്‍ മെച്ചമാണോ? അതല്ലെങ്കില്‍ വേദത്താളുകളില്‍ നിങ്ങളുടെ പാപമുക്തിക്കു വല്ല ഉപായങ്ങളുമുണ്ടോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:44
                    أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ
                
                
                
                
                
                    54:44
                    അതല്ല; തങ്ങള്‍ സംഘടിതരാണെന്നും സ്വയം രക്ഷപ്രാപിച്ചുകൊള്ളാമെന്നും അവരവകാശപ്പെടുന്നുവോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:45
                    سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ
                
                
                
                
                
                    54:45
                    എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:46
                    بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ
                
                
                
                
                
                    54:46
                    എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിതസമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:47
                    إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍ وَسُعُرٍ
                
                
                
                
                
                    54:47
                    തീര്‍ച്ചയായും ഈ കുറ്റവാളികള്‍ വ്യക്തമായ വഴികേടിലാകുന്നു. തികഞ്ഞ ബുദ്ധിശൂന്യതയിലും.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:48
                    يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ
                
                
                
                
                
                    54:48
                    ഇവരെ മുഖം നിലത്തുകുത്തിയവരായി നരകത്തിലേക്ക് വലിച്ചിഴക്കുന്ന ദിനം; അന്ന് അവരോട് പറയും: നിങ്ങള്‍ നരകസ്പര്‍ശം ആസ്വദിച്ചുകൊള്ളുക.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:49
                    إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ
                
                
                
                
                
                    54:49
                    എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യതയോടെയാണ്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:50
                    وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ
                
                
                
                
                
                    54:50
                    നമ്മുടെ കല്പന ഒരൊറ്റ ഉത്തരവത്രെ. ഇമവെട്ടുമ്പോഴേക്കും അതു നടപ്പാവുന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:51
                    وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ
                
                
                
                
                
                    54:51
                    നിശ്ചയമായും നിങ്ങളെ പോലുള്ള പല കക്ഷികളെയും നാം നശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:52
                    وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ
                
                
                
                
                
                    54:52
                    അവര്‍ ചെയ്തതൊക്കെയും രേഖകളിലുണ്ട്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:53
                    وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ
                
                
                
                
                
                    54:53
                    നിസ്സാരവും ഗുരുതരവുമായ ഏതു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:54
                    إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَهَرٍ
                
                
                
                
                
                    54:54
                    സൂക്ഷ്മത പുലര്‍ത്തുന്നവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    54:55
                    فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ
                
                
                
                
                
                    54:55
                    സത്യത്തിന്റെ ആസ്ഥാനത്ത്. ശക്തനായ രാജാധിരാജന്റെ സന്നിധിയില്‍.  - Muhammad Karakunnu and Vanidas Elayavoor (Malayalam)