Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

32 As-Sajdah ٱلسَّجْدَة

< Previous   30 Āyah   The Prostration      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

32:1 الٓمٓ
32:1 അലിഫ്-ലാം-മീം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:2 تَنزِيلُ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ
32:2 ഈ വേദപുസ്തകത്തിന്റെ അവതരണം പ്രപഞ്ചനാഥനില്‍ നിന്നാണ്. ഇതിലൊട്ടും സംശയമില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:3 أَمْ يَقُولُونَ ٱفْتَرَىٰهُ ۚ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ
32:3 അതല്ല; ഇത് അദ്ദേഹം കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍; ഇതു നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. നിനക്കു മുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. അവര്‍ നേര്‍വഴിയിലായേക്കാമല്ലോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:4 ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ
32:4 ആറു നാളുകളിലായി ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നെയവന്‍ സിംഹാസനസ്ഥനായി. അവനെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:5 يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍ مِّمَّا تَعُدُّونَ
32:5 ആകാശം മുതല്‍ ഭൂമിവരെയുള്ള സകല സംഗതികളെയും അവന്‍ നിയന്ത്രിക്കുന്നു. പിന്നീട് ഒരുനാള്‍ ഇക്കാര്യം അവങ്കലേക്കുയര്‍ന്നുപോകുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം കൊല്ലത്തിന്റെ ദൈര്‍ഘ്യമുണ്ട് ആ നാളിന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:6 ذَٰلِكَ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلرَّحِيمُ
32:6 ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും പരമദയാലുവുമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:7 ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَـٰنِ مِن طِينٍ
32:7 താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍നിന്നാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:8 ثُمَّ جَعَلَ نَسْلَهُۥ مِن سُلَـٰلَةٍ مِّن مَّآءٍ مَّهِينٍ
32:8 പിന്നെ അവന്റെ വംശപരമ്പരയെ നന്നെ നിസ്സാരമായ ഒരു ദ്രാവകസത്തില്‍ നിന്നുണ്ടാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:9 ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ
32:9 പിന്നീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി. എന്നിട്ട് തന്റെ ആത്മാവില്‍ നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:10 وَقَالُوٓا۟ أَءِذَا ضَلَلْنَا فِى ٱلْأَرْضِ أَءِنَّا لَفِى خَلْقٍ جَدِيدٍۭ ۚ بَلْ هُم بِلِقَآءِ رَبِّهِمْ كَـٰفِرُونَ
32:10 അവര്‍ ചോദിക്കുന്നു: "ഞങ്ങള്‍ മണ്ണില്‍ ലയിച്ചില്ലാതായാല്‍ പോലും പിന്നെയും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?" അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:11 ۞ قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
32:11 പറയുക: "നിങ്ങളുടെ കാര്യം ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളുടെ ജീവനെടുക്കും. പിന്നീട് നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് മടക്കപ്പെടും." - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:12 وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَـٰلِحًا إِنَّا مُوقِنُونَ
32:12 കുറ്റവാളികള്‍ തങ്ങളുടെ നാഥന്റെ അടുത്ത് തലതാഴ്ത്തി നില്‍ക്കുന്നത് നീ കണ്ടിരുന്നെങ്കില്‍! അവര്‍ പറയും: "ഞങ്ങളുടെ നാഥാ, ഞങ്ങളിതാ എല്ലാം നേരില്‍ കണ്ടിരിക്കുന്നു. കേട്ടിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളെ ഒന്നു തിരിച്ചയക്കേണമേ. ഞങ്ങള്‍ നല്ലതു ചെയ്തുകൊള്ളാം. ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം നന്നായി ബോധ്യമായിരിക്കുന്നു." - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:13 وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
32:13 നാം ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാ ഓരോരുത്തര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ നമ്മില്‍ നിന്നുണ്ടായ പ്രഖ്യാപനം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. “ജിന്നുകളാലും മനുഷ്യരാലും ഞാന്‍ നരകത്തെ നിറയ്ക്കുകതന്നെ ചെയ്യു”മെന്ന പ്രഖ്യാപനം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:14 فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَآ إِنَّا نَسِينَـٰكُمْ ۖ وَذُوقُوا۟ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ
32:14 നിങ്ങളുടെ ഈ നാളുമായുള്ള കണ്ടുമുട്ടല്‍ നിങ്ങള്‍ മറന്നുകളഞ്ഞതിനാല്‍ അതിന്റെ ശിക്ഷ ആസ്വദിച്ചുകൊള്ളുക. നിശ്ചയമായും നാം നിങ്ങളെയും മറന്നിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായുള്ള ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:15 إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩
32:15 നമ്മുടെ വചനങ്ങള്‍ വഴി ഉദ്ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരുംമാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:16 تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
32:16 പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:17 فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ
32:17 ആര്‍ക്കുമറിയില്ല; തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:18 أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُۥنَ
32:18 അല്ല; സത്യവിശ്വാസിയായ ഒരാള്‍ തെമ്മാടിയെപ്പോലെയാണെന്നോ? അവര്‍ ഒരുപോലെയാവുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:19 أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ
32:19 സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗത്തോപ്പുകളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വന്നെത്തിയ ആതിഥ്യമാണത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:20 وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
32:20 എന്നാല്‍ തെമ്മാടിത്തം കാണിച്ചവരുടെ താവളം നരകത്തീയാണ്. അവരതില്‍നിന്ന് പുറത്തുകടക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. അവരോടിങ്ങനെ പറയും: "നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചുകൊള്ളുക." - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:21 وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
32:21 ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ ഇഹലോകത്ത് ചില ചെറിയ ശിക്ഷകള്‍ നാമവരെ അനുഭവിപ്പിക്കും. ഒരുവേള അവര്‍ സത്യത്തിലേക്കു തിരിച്ചുവന്നെങ്കിലോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:22 وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ
32:22 തന്റെ നാഥന്റെ വചനങ്ങളിലൂടെ ഉദ്ബോധനം ലഭിച്ചശേഷം അവയെ അവഗണിച്ചവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അത്തരം കുറ്റവാളികളോടു നാം പ്രതികാരം ചെയ്യും; തീര്‍ച്ച. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:23 وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ
32:23 സംശയമില്ല; മൂസാക്കു നാം വേദം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരമൊന്ന് ലഭിക്കുന്നതില്‍ നീ ഒട്ടും സംശയിക്കേണ്ടതില്ല. ഇസ്രയേല്‍ മക്കള്‍ക്ക് നാമതിനെ വഴികാട്ടിയാക്കുകയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:24 وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَـٰتِنَا يُوقِنُونَ
32:24 അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്‍പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:25 إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ
32:25 അവര്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍, ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിന്റെ നാഥന്‍ തീര്‍പ്പുകല്‍പിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:26 أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ ۖ أَفَلَا يَسْمَعُونَ
32:26 ഇവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവരുടെ പാര്‍പ്പിടങ്ങളിലൂടെയാണ് ഇവര്‍ നടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇവര്‍ക്കത് നേര്‍വഴി കാണിക്കുന്ന ഗുണപാഠമാകുന്നില്ലേ? തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവര്‍ കേട്ടറിയുന്നില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:27 أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًا تَأْكُلُ مِنْهُ أَنْعَـٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ
32:27 ഇവര്‍ കാണുന്നില്ലേ; വരണ്ട ഭൂമിയിലേക്കു നാം വെള്ളമെത്തിക്കുന്നു; അതുവഴി വിളവുല്‍പാദിപ്പിക്കുന്നു; അതില്‍നിന്ന് ഇവരുടെ കാലികള്‍ക്ക് തീറ്റ ലഭിക്കുന്നു. ഇവരും ആഹരിക്കുന്നു. എന്നിട്ടും ഇക്കൂട്ടര്‍ കണ്ടറിയുന്നില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:28 وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَـٰدِقِينَ
32:28 ഇവര്‍ ചോദിക്കുന്നു: "ആ തീരുമാനം എപ്പോഴാണുണ്ടാവുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍?" - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:29 قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَـٰنُهُمْ وَلَا هُمْ يُنظَرُونَ
32:29 പറയുക: ആ തീരുമാനം നടപ്പില്‍വരുംനാള്‍, നിശ്ചയമായും സത്യനിഷേധികള്‍ക്ക് വിശ്വാസം കൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. അവര്‍ക്ക് ഇനിയൊരവധി നീട്ടിക്കൊടുക്കുകയുമില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

32:30 فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ
32:30 അതിനാല്‍ അവരെ നീ അവഗണിക്കുക. അവരുടെ പര്യവസാനത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും അവരും കാത്തിരിക്കുന്നവരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)